മുസ്‍ലിം സംവരണ നഷ്ടം: സർക്കാർ പിന്മാറണം -ജിഫ്​രി തങ്ങൾ

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് നൽകുന്ന സംവരണത്തിന്‍റെ മറവിൽ മുസ്‍ലിംകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാൻ ഇടയാക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാർക്കും മറ്റു അർഹരായ എല്ലാ വിഭാഗങ്ങൾക്കും സംവരണാനുകൂല്യം നൽകേണ്ടതുതന്നെയാണ്. എന്നാൽ ഇന്നും സർക്കാർ ജോലികളിലും വിദ്യാഭ്യാസ രംഗത്തും വേണ്ടവിധം പ്രാതിനിധ്യമില്ലാത്ത മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടാകരുത് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്.

അർഹരായ എല്ലാ ജനവിഭാഗങ്ങൾക്കും അവരുടെ അവകാശങ്ങൾ ആനുപാതികമായി നൽകാനാണ് ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും ജിഫ്​രി തങ്ങൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Jifri Thangal comment about loss of reservation for Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.