തിരുവനന്തപുരം: ജിഷ്ണുവിെൻറ അമ്മ മഹിജയും ബന്ധുക്കളും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കാണാനെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത നാലുപേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാല്‍ കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിെൻറ അപേക്ഷ കോടതി തള്ളി. ഷാജഹാനെ ജയിലിൽ ഒരു മണിക്കൂര്‍ ചോദ്യംചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നല്‍കി.
ഡി.ജി.പി ഒാഫിസിനുമുന്നിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഷാജര്‍ ഖാന്‍, മിനി,ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി നാലുമണിക്കൂര്‍ നേരത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് നാലുമണി മുതല്‍ എട്ട് മണിവരെ കസ്റ്റഡിയില്‍ വക്കാനാണ് കോടതി അനുവദിച്ചത്. ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.