നാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്താല്‍ തെളിവ് ശേഖരണത്തിന്‍െറ ഭാഗമായി റീ പോസ്റ്റ്മോര്‍ട്ടത്തിന് സമ്മതം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ബന്ധുക്കള്‍. ജിഷ്ണുവിന്‍െറ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടടക്കമുളള കാര്യത്തില്‍ അതി ജാഗ്രതയോടെയാണ് ബന്ധുക്കള്‍
പ്രവര്‍ത്തിച്ചത്. ുനിന്നുണ്ടായ മന$പൂര്‍വമായ ഇടപെടലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടാനിടയാക്കിയത്. ജിഷ്ണുവിന്‍െറ മൂക്കിന് മുകളില്‍ ഉണ്ടായ മുറിവുപോലും ബോധപൂര്‍വം മറച്ചുവെച്ചു. മരണം നടന്ന്് പത്ത് ദിവസം പിന്നിട്ടിട്ടും പോസ്റ്റ് മോര്‍ട്ടം നടപടികളിലെ ദുരൂഹത അകറ്റാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ല. ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തിലെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.