തിരുവില്വാമല: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ‘എന്‍െറ ജീവിതവും സ്വപ്നങ്ങളും നഷ്ടമായി’ എന്നും ‘ഐ ക്വിറ്റ്’ എന്ന് ഇംഗ്ളീഷിലും എഴുതിയ കുറിപ്പ് കുളിമുറിയുടെ പിറകിലെ ഓവുചാലില്‍നിന്നാണ് കിട്ടിയത്. ഇത് ജിഷ്ണുവിന്‍േറതാണോയെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും. അതേസമയം, ജിഷ്ണുവിനൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്നവരോട് അന്വേഷണസംഘം ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല.
ബുധനാഴ്ച ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍െറ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലില്‍ നടത്തിയ തെളിവെടുപ്പിലാണ് കുറിപ്പ് കണ്ടത്തെിയത്. ഡിവൈ.എസ്.പിക്കൊപ്പം ആറ് എസ്.ഐമാര്‍ ഉള്‍പ്പെടെ 18 ഉദ്യോഗസ്ഥരാണ് ഇന്നലെ കോളജിലും ഹോസ്റ്റലിലും എത്തിയത്. പരീക്ഷാഹാളും സംഘം സന്ദര്‍ശിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടക്കാണ്, വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ബിജു കെ. സ്റ്റീഫനെ ചുമതലയില്‍നിന്ന് നീക്കിയ വിവരം പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം അറിഞ്ഞിട്ടില്ളെന്ന് അന്വേഷണ സംഘാംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.