തേഞ്ഞിപ്പലം: ഫ്രഞ്ച് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് 22 പേരിൽനിന്ന് മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ തട്ടിയ കേസിൽ രണ്ടാം പ്രതി റിമാന്‍ഡില്‍. കൊല്ലം ഇരവിപുരം സ്വദേശി മനോജ് ലോറന്‍സിനെയാണ് പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
തേഞ്ഞിപ്പലം പൊലീസ് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പറവൂര്‍ സ്വദേശി ജീനസ് പ്രസാദും കുടുംബവും റഷ്യയിലാണ്.
തട്ടിപ്പിനിരയായ തേഞ്ഞിപ്പലം മേലേകൂത്താട്ട് വീട്ടില്‍ വിനീഷ് നല്കിയ പരാതിയിലാണ് രണ്ടാം പ്രതിയെ എറണാകുളത്തുനിന്ന് പിടികൂടിയത്.
ഫ്രാന്‍സിലേക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നതെങ്കിലും കൊണ്ടുപോയത് റഷ്യയിലേക്കായിരുന്നു.
അവിടെ ജോലിയും ശമ്പളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ കുടുങ്ങിയ ഉദ്യോഗാർഥികളെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. വിവിധ ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്. തേഞ്ഞിപ്പലം സ്റ്റേഷന് പുറമെ കോഴിക്കോട് ഫറോക്ക്, കൊല്ലം ഇരവിപുരം, തിരുവനന്തപുരം അയിരൂര്‍ എന്നിവിടങ്ങളിലും തട്ടിപ്പിനിരയായവർ പരാതി നല്‍കിയിട്ടുണ്ട്. തേഞ്ഞിപ്പലം അഡീഷനല്‍ എസ്.ഐ അലിക്കുട്ടി, വി.യു. അബ്ദുല്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.