തൃപ്പൂണിത്തുറ: കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ചമഞ്ഞ് യുവാക്കളില്‍ നിന്ന് പണം തട്ടിയയാൾ അറസ്റ്റില്‍. മലപ്പുറം കൈനോട് പിലാക്കല്‍ വീട്ടില്‍ അമീര്‍ സുഫിയാ(25)നെയാണ് തൃപ്പൂണിത്തുറ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷും സംഘവും അറസ്റ്റ് ചെയ്തത്.
കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആണെന്നും ഇന്ത്യന്‍ നേവിയിലും കോസ്റ്റ് ഗാര്‍ഡിലും നിയമനം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ച് ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്‍റെയും സുഹൃത്തുക്കളുടെയും കയ്യിൽ നിന്ന് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാന്‍ പ്രതി യൂണിഫോം ധരിച്ചു നില്‍ക്കുന്ന ഫോട്ടോകളും പിസ്റ്റളിന്‍റെ ഫോട്ടോയും കോസ്റ്റ് ഗാര്‍ഡിന്‍റെ പേരില്‍ അഡ്മിറ്റ് കാര്‍ഡും വ്യാജമായി നിര്‍മിച്ച് അയച്ചുകൊടുത്തിരുന്നു. യൂണിഫോമും എയര്‍ പിസ്റ്റളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എരൂര്‍ ഭാഗത്തുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.