തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ ഗോവയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബി.ജെ.പിയിൽ ചേർന്നതിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി. 'ഇവിടെ ജോഡോ, അവിടെ ഛോഡോ' എന്ന തലക്കെട്ടിലാണ് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
പാർട്ടി വിട്ട എം.എൽ.എമാർ സ്ഥാനാർത്ഥികളായ ഘട്ടത്തിൽ എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് രാഹുലിന് മുമ്പാകെ ഭരണഘടന തൊട്ട് സത്യം ചെയ്തവരാണെന്ന് കുറിപ്പിൽ ഓർമിപ്പിച്ചു. 'പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു! മാർച്ചും യാത്രയുമൊക്കെ നല്ലതുതന്നെ. നരേന്ദ്രമോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിർത്തവർ ഗോവയിലേയ്ക്കൊന്ന് നോക്കണം....' ബ്രിട്ടാസ് എഴുതി.
ഇവിടെ ജോഡോ... അവിടെ ഛോഡോ...
ഗോവയിൽ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ഇന്ന് ആഘോഷമായി ബിജെപിയിൽ ചേർന്നു. സ്ഥാനാർത്ഥികളായ ഘട്ടത്തിൽ രാഹുലിന് മുമ്പാകെ, എക്കാലത്തും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്... പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു!
മാർച്ചും യാത്രയുമൊക്കെ നല്ലതുതന്നെ. നരേന്ദ്രമോദിയെ നേരിടാനാണെങ്കിൽ കോൺഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിർത്തവർ ഗോവയിലേയ്ക്കൊന്ന് നോക്കണം....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.