കോട്ടയം: സജീവ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന പ്രഖ്യാപനം തിരുത്തി മുൻ എം.എൽ.എ ജോണി നെല്ലൂർ. തീരുമാനം പുനഃപരിശോധിച്ച് സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന് കഴിഞ്ഞ ദിവസം േജാണി നെല്ലൂർ അറിയിച്ചു. ഇതിനു പിന്നാലെ കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയുമായി ചർച്ച നടത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് എമ്മിെൻറ ഭാഗമായി രാഷ്ട്രീയ പ്രവർത്തനം സജീവമാക്കാനാണീ നീക്കമെന്നറിയിച്ചു.
ജോണി നെല്ലൂർ ആദ്യം എം.എൽ.എ ആയത് കേരള കോൺഗ്രസ്-എമ്മിൽനിന്നാണ്. പിന്നീട് ടി.എം. ജേക്കബ് പാർട്ടി രൂപവത്കരിച്ചപ്പോൾ എം.എൽ.എയും ചെയർമാനും ആയി. പിന്നീട് ഔഷധി ചെയർമാനുമായി. അതിനുശേഷം കേരള കോൺഗ്രസ് ജോസഫിലും എത്തി. അവിടെനിന്നാണ് മാസങ്ങൾക്കുമുമ്പ് എൻ.പി.പി എന്ന പാർട്ടി രൂപവത്കരിച്ചത്.
മൂന്ന് പതിറ്റാണ്ട് നീണ്ട യു.ഡി.എഫ് ബന്ധം ഏപ്രിലിൽ അവസാനിപ്പിച്ചായിരുന്നു ഇത്. ക്രൈസ്തവരുടെ വക്താക്കൾ എന്ന നിലയിലായിരുന്നു പാർട്ടി പ്രഖ്യാപനം. ബി.ജെ.പിയുടെ ഭാഗമാകാനാണെന്ന വിമർശനമുണ്ടായതോടെ പാർട്ടി പച്ച പിടിച്ചില്ല.
ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എന്നാൽ, ജോണി നെല്ലൂരിെന വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ. മാണി. ജോണി നെല്ലൂരിെൻറ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഒരാള്‍ തിരിച്ചുവരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയ കരുത്തുനല്കും. അങ്ങനെയൊരു വ്യക്തി ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത് വലിയൊരു സന്ദേശമാണ്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു.എന്നാല്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വലിയ വിജയമുണ്ടായി. അതില്‍ അസ്വസ്ഥരായ പലരും മറുവശത്തുണ്ട്. പലരും ബന്ധപ്പെട്ടിട്ടുമുണ്ട്, കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.