പാലക്കാട്: ഐ.എസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്നെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശി ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചുള്ള സന്ദേശം ഇയാളുടെ ഫോണിൽ നിന്നുതന്നെ യാക്കരയിലെ വീട്ടിലെത്തിയത് ആശയക്കുഴപ്പം വർധിപ്പിക്കുന്നു. നേരത്തേ ഇയാൾ മരിച്ചെന്ന് സന്ദേശം ലഭിച്ചിരുന്നു.
മൂന്നാഴ്ച മുമ്പാണ് ‘അയാം അലൈവ്’ ഒറ്റവരി സന്ദേശം ടെലിഗ്രാം മെസഞ്ചർ വഴി ലഭിച്ചത്. യഹ്യ നേരത്തേ ഉപയോഗിച്ച കേരള നമ്പറിൽ നിന്നാണ് സന്ദേശം. കഴിഞ്ഞ ഏപ്രിലിൽ യഹ്യ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെെട്ടന്ന സന്ദേശം ലഭിച്ചിരുന്നു. ഇതിനുശേഷവും ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്ഥിരമായി ഓൺലൈനിൽ ഉണ്ടാവാറുണ്ട്. നേരത്തേ ശബ്ദ സന്ദേശങ്ങളാണ് വന്നിരുന്നതെങ്കിൽ മരിച്ചെന്ന അറിയിപ്പിന് ശേഷം ടൈപ്പ് ചെയ്ത സന്ദേശമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സന്ദേശം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
പാലക്കാട് യാക്കര തലവാലപറമ്പിൽ വിൻസൻറിെൻറ മൂത്തമകൻ ഈസ, ഭാര്യ ഫാത്തിമ, രണ്ടാമത്തെ മകൻ യഹ്യ, ഭാര്യ മറിയം എന്നിവരെ 2016 മേയിലാണ് കാണാതായത്. യഹ്യയും ഭാര്യയും മേയ് 15 മുതലും ഇൗസയും ഭാര്യയും മേയ് 18 മുതലുമാണ് കാണാതായതെന്ന് വിൻസൻറ് നൽകിയ പരാതിയിലുണ്ട്. പഠനത്തിനും ബിസിനസിനുമായി ശ്രീലങ്കയിൽ പോകുന്നെന്നാണ് ഇവർ വീട്ടിൽ പറഞ്ഞത്. കാണാതായ ശേഷം രണ്ടുതവണ ഇരുവരും അഫ്ഗാനിസ്താനിലെ നമ്പറിൽനിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ, സന്ദേശങ്ങൾ വരുന്നത് കേരളത്തിൽ ഉപയോഗിച്ചിരുന്ന നമ്പറിൽ നിന്നാണ്. സന്ദേശങ്ങൾ അയക്കുന്നത് ഇവർക്കൊപ്പം നാട് വിട്ടവരോ ഭാര്യയോ ആയിരിക്കാമെന്ന സംശയം ബന്ധുക്കൾ പ്രകടിപ്പിച്ചു.
യഹ്യയുടെ ഭാര്യ മറിയം പ്രസവിച്ച ശേഷം കുഞ്ഞിെൻറ ഫോട്ടോ വീട്ടുകാർക്ക് രണ്ട് തവണ അയച്ചു കൊടുത്തിരുന്നു. സന്ദേശം വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചാൽ മറുപടിയില്ലെന്ന് വീട്ടുകാർ പറയുന്നു. ഇരിങ്ങാലക്കുട പടിയൂർ സ്വദേശി വിൻസൻറ് 15 കൊല്ലം മുമ്പാണ് മംഗലംഡാം പരിസരത്ത് താമസിക്കാനെത്തിയത്. 2005ലാണ് യാക്കരയിലേക്ക് താമസം മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.