തളിപ്പറമ്പ്: എസ്.എം.എ രോഗം ബാധിച്ച മൂന്ന് വയസ്സുകാരിയുടെ ചികിത്സ ചെലവ് കണ്ടെത്താൻ നാട് കൈകോർക്കുന്നു. പരിയാരം പഞ്ചായത്തിലെ ഒന്നാം വാർഡായ വായാട്ടെ കോറോം കുടിയൻ ഷാജി - റോഷ്നി ദമ്പതികളുടെ മകൾ ഷാനിയാണ് സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ മറ്റൊരു മകൻ ഇഷാനും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്.
ഇഷാന് അമേരിക്കൻ എൻ.ജി.ഒ സംഘടനവഴി സൗജന്യ മരുന്ന് ലഭിച്ചിരുന്നു. ഷാനിയുടെ ചികിത്സക്ക് ആറു കോടിയാണ് ആവശ്യമെന്ന് ചികിത്സ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർധന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലുമപ്പുറമാണ്.
ഈ സാഹചര്യത്തിലാണ് മന്ത്രി എം.വി. ഗോവിന്ദൻ, എം.പി കെ. സുധാകരൻ എന്നിവർ മുഖ്യരക്ഷാധികളായും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ ചെയർമാനും പി.സി. റഷീദ് ജനറൽ കൺവീനറും ഇബ്രാഹിംകുട്ടി തിരുവട്ടൂർ ട്രഷററായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചത്.
ഫെഡറൽ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ചിൽ ഷാനി ചികിത്സ സഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11270200017719. ഐ.എഫ്.സി കോഡ്: FDRL0001127. ഗൂഗ്ൾ പേ നമ്പർ: 917902391355. വാർത്തസമ്മേളനത്തിൽ സി.എം. കൃഷ്ണൻ, ടി. ഷീബ, പി.സി. റഷീദ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഇ.ടി. രാജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.