കുമ്പസാര വിവാദം: ‘പിഴമൂളൽ’ സ​മ്പ്രദായം ​തിരിച്ചു കൊണ്ടുവരണം –ജോയൻറ്​ ക്രിസ്​ത്യൻ കൗൺസിൽ

കൊച്ചി: ക്രിസ്ത്യൻ സമൂഹത്തിൽ നിലവിലുണ്ടായിരുന്ന ‘പിഴമൂളൽ’ സമ്പ്രദായം തിരിച്ചുകൊണ്ടുവരണമെന്ന് ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ. ഭാരത പൗരാണിക ക്രൈസ്തവ സഭയിൽ ഇന്ന് കാണുന്ന പുരോഹിതനോടുള്ള കുമ്പസാരം ഉണ്ടായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിലെ ഉദയംപേരൂർ സൂനഹദോസിലൂടെയാണ് ഇൗ ആചാരം നിലവിൽ വന്നത്.

1964ൽ നടന്ന വത്തിക്കാൻ കൗൺസിലി​െൻറ പ്രബോധന രേഖയനുസരിച്ച് ഇന്ത്യൻ സഭകൾക്ക് അവരുടെ പുരാതന  പാരമ്പര്യ ആചാരങ്ങളിലേക്ക് തിരിച്ചുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്.  ഇപ്പോൾ കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ ‘പിഴമൂളൽ’ എന്ന ആചാരത്തിലേക്ക് കുമ്പസാരത്തെ തിരിച്ച് കൊണ്ടുപോകണമെന്ന് ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ  ആവശ്യപ്പെട്ടു.

Tags:    
News Summary - joint christian council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.