ജോജുവിന്‍റെ കാർ തല്ലിത്തകർത്ത കേസ്​: പ്രതികൾ ആരായാലും​ അറസ്റ്റ്​ ചെയ്യും -കമീഷണർ

കൊച്ചി: നടൻ ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തെന്ന കേസിൽ പ്രതികളെ ചൊവ്വാഴ്ച അറസ്റ്റ്​ ചെയ്യുമെന്ന്​ കൊച്ചി പൊലീസ്​ കമീഷണർ പറഞ്ഞു. പ്രതി മുൻ മേയർ ആയാൽ പോലും അവരെ അറസ്റ്റ്​ ചെയ്യും.

കാർ തകർത്ത​വരെ തിരിച്ചറിഞ്ഞിട്ടുണ്ട്​. ജാമ്യമില്ലാത്ത വകുപ്പാണ്​ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്​. ജോജുവിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്​.

കോ​ൺഗ്രസ്​ സമരത്തിന്​ മൈക്ക്​ പെർമിഷൻ നൽകിയിരുന്നില്ല. റോഡിന്‍റെ ഒരു ഭാഗത്ത്​ അഞ്ച്​ മിനിറ്റ്​ നേരത്തേക്ക്​ മാത്രമാണ്​ അനുമതി നൽകിയത്​. എന്നാൽ, സമരം നീണ്ടുപോവുകയും ഗതാഗതക്കുരുക്ക്​ സൃഷ്​ടിക്കുകയും ചെയ്​തു. ഇതിനെതിരെ കേസെടുത്തിട്ടുണ്ട്​.

ജോജുവിനെതിരെ കോൺഗ്രസ്​ പ്രവർത്തകർ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്​. ഇതുവരെ കേസ്​ എടുത്തിട്ടില്ല. പരാതിയിൽ കഴമ്പില്ലെന്നാണ്​ മനസ്സിലാകുന്നത്​. കൂടുതൽ വിഡിയോകൾ പരിശോധിച്ച ശേഷം മാത്രമാകും കേസ്​ എടുക്കുകയെന്നും കമീഷണർ പറഞ്ഞു.

Tags:    
News Summary - Joju's car smashing case: Defendants will be arrested - Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.