കൊച്ചി: രണ്ടാം ഭർത്താവിെൻറ ആദ്യ ബന്ധത്തിലെ മകളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി. സയൈനഡ് നൽകി ഒന്നര വയസ്സുകാരി ആൽഫൈനെ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് മെഡിക്കൽ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും സ്ത്രീയെന്ന പരിഗണന നൽകി ക്രിമിനൽ നടപടി ചട്ടത്തിലെ 437 വകുപ്പു പ്രകാരം ജാമ്യം അനുവദിക്കണമെന്നുമുള്ള ജോളിയുടെ ആവശ്യമാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്.
കൂടത്തായി കൊലപാതക പരമ്പരക്കേസിൽ 2019 ഒക്ടോബർ 28നാണ് ജോളിയെ അറസ്റ്റ് ചെയ്തത്. 2019 നവംബർ മൂന്നു മുതൽ ഹരജിക്കാരി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗൗരവമുള്ള കേസിൽ പ്രതിക്ക് ജാമ്യം നൽകുന്നത് സുപ്രീംകോടതി നിർദേശിച്ച തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.