കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് ഒരുവിധ നിയമസഹായവും നൽകില്ലെന്ന് സഹോദരൻ നോബി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്ന് നോബി പറഞ്ഞു. രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയപ്പോഴും അച്ഛനിൽനിന്ന് പണം വാങ്ങിയാണ് പോയത്. ജോളിയുടെ ചെയ്തികൾ കുടുംബത്തിനാകെ മാനഹാനിയുണ്ടാക്കി.
ഇതിലും ഭേദം തങ്ങൾക്ക് സയനൈഡ് തന്ന് കട്ടപ്പനയിലെ കുടുംബസ്വത്ത് എടുക്കുകയായിരുന്നു നല്ലത്. റോയിയുടെ മരണത്തിനുശേഷം മക്കളുടെ പഠനത്തിനെന്ന് പറഞ്ഞ് പിതാവിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നു. ജോളിയുടെ ധൂർത്ത് അറിയാവുന്നതിനാൽ മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. ഷാജുവുമായുള്ള വിവാഹത്തിന് മാത്രം കൂടത്തായിൽ പോയിരുന്നു. ഷാജുവിെൻറ പിതാവ് നേരിൽ വിളിച്ച് ജോളിയുമായുള്ള വിവാഹ കാര്യങ്ങൾ പിതാവിനോട് സംസാരിച്ചിരുന്നു.
അതനുസരിച്ചാണ് പോയെതന്ന് സഹോദരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റോയിയുടെ മരണശേഷം സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ തെൻറ സഹോദരങ്ങളും അളിയൻ ജോണിയും കൂടത്തായിയിൽ പോയിരുന്നു. ഈ സമയത്ത് ഒസ്യത്തിെൻറ രേഖകൾ ജോളി കാണിച്ചു. എന്നാൽ, അത് വ്യാജമെന്ന് തോന്നിയതിനാൽ ജോളിയെ വഴക്ക് പറഞ്ഞാണ് അന്ന് തിരിച്ചുപോന്നത്. സ്വത്ത് തട്ടിപ്പിനെയും കൊലപാതകങ്ങളെക്കുറിച്ചും ഒന്നും അറിഞ്ഞിരുന്നില്ലെന്നും നോബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.