വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി രണ്ട് കുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിരുന്നെന്ന് റൂറൽ എസ്.പി കെ ജി സൈമൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊന്നാമറ്റത്തെയും ഈ കുടുംബവുമായി ബന്ധമുള്ള മറ്റൊരു വീട്ടിലെയും കുട്ടികളെ കൊല്ലാൻ അടുത്തകാലത്ത് ശ്രമിച്ചിട്ടുണ്ട്.
ഈ സാഹചര്യങ്ങൾകൂടി കണക്കിലെടുത്താണ് അറസ്‌റ്റ് ചെയ്‌തത്. റോയിയുടെ മരണത്തിൽ മാത്രമാണ് തെളിവുകൾ ലഭിച്ചത്. അത് മാത്രം ഒരു എഫ്ഐആറിൽ അന്വേഷിക്കും. ഈ കേസിൽ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. വ്യത്യസ്ത എഫ്.ഐ.ആർ വേണോ എന്ന് നിയമപരമായി ആലോചിച്ച് ചെയ്യും.
ജോളിയുടെ ഭൂമി, പണ ഇടപാടുകളിൽ അന്വേഷണം ഇപ്പോൾ പ്രധാനമല്ലെന്ന് എസ്.പി വ്യക്തമാക്കി. അന്വേഷണ സംഘത്തിനെറ എണ്ണം ഉടൻ കൂട്ടും. എല്ലാ കൊലപാതകങ്ങളും ഒരു എഫ്.ഐ.ആറിൽ ആക്കിയാൽ നിലനിൽക്കുമെന്ന വിശ്വാസം അന്വേഷക സംഘത്തിനുണ്ടെന്നും കെ ജി സൈമൺ കൂട്ടിേച്ചർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.