പാല: ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) നേതാവും പാലായിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ജോസ് കെ. മാണി. ചാനൽ അഭിമുഖത്തിലാണ് ജോസ് കെ.മാണി തന്‍റെ അഭിപ്രായം പറഞ്ഞത്.
''ലവ് ജിഹാദ് എന്ന പ്രശ്നം പരിശോധിക്കണം. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അഡ്രസ് ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തിൽ വന്നിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടാണെന്ന് പഠിക്കണം. സഭ ഇത്തരം വിഷയത്തിൽ ഇടപെടാറില്ല. പൊതുസമൂഹത്തിൽ വിഷയം ഉയർന്നുവരുന്നുണ്ട്. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം'' -ജോസ് കെ.മാണി പറഞ്ഞു.
ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേ എന്ന ചോദ്യത്തിന് വിഷയം വീണ്ടും ചർച്ചയാകുന്നതിനാൽ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്‍റെ മറുപടി. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നത്താലല്ല, ലോക്കൽ ബോഡി പദവിക്കുവേണ്ടി നാല് പതിറ്റാണ്ടായി ഒരുമിച്ച് നിന്ന പ്രസ്ഥാനത്തെ കോൺഗ്രസ് പുറത്താക്കിയതാണെന്നും ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.