കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിലെ നിലപാട് പാര്‍ലമെൻററി പാര്‍ട്ടി യോഗത്തിന് വിട്ട് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ഉന്നതാധികാര സമിതി. നിലവിൽ ഒറ്റക്ക് നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.
ഇത് എല്ലാ രാഷ്ട്രീയ നിലപാടുകള്‍ക്കും ബാധകമാണെന്ന് യോഗം വിലയിരുത്തി. ഇതിെൻറ അടിസ്ഥാനത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന.
രാജ്യസഭ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും പാര്‍ട്ടി വിപ് എന്ന നിലയില്‍ റോഷി അഗസ്റ്റിന് തന്നെ വിപ് നല്‍കും. പിളര്‍പ്പിനുശേഷം ഇരുവിഭാഗവും നടത്തുന്ന ഭരണഘടനാപരമായതോ ഭാരവാഹിത്വവുമായി ബന്ധപ്പെട്ടതോ ആയ മാറ്റങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും യോഗശേഷം നേതാക്കൾ പറഞ്ഞു.
നിലവിൽ നിയമസഭ രേഖകളിൽ റോഷി അഗസ്റ്റിനാണ് ചീഫ് വിപ്. ഇത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.