തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ സമ്പന്നൻ ജോസ് കെ. മാണി; കൈവശം 18,000 രൂപയും ഭാര്യയുടെ കൈവശം 12,000 രൂപയും മക്കളുടെ കൈവശം 1250 രൂപയുമാണുള്ളതെങ്കിലും സ്വന്തമായി 20.59 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 7.37 ലക്ഷം രൂപയുടെയും ബാങ്ക് നിക്ഷേപമുണ്ട്. മക്കളുടെ പേരിൽ 15,853 രൂപ.
ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണം തുടങ്ങിയ ഇനങ്ങളിൽ 24.52 ലക്ഷം രൂപയുടെ സ്വത്താണ് ജോസ് കെ. മാണിക്കുള്ളത്. ഭൂമി, വീട് ഇനങ്ങളിൽ 1.04കോടി രൂപയുടെ സ്വത്ത് വേറെയും. ഭാര്യയുടെ പേരില്‍ ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണം തുടങ്ങിയ ഇനങ്ങളില്‍ 2.11കോടിയുടെ സ്വത്തുണ്ട്. 15.87ലക്ഷം രൂപയുടെ ഭൂസ്വത്തും. ജോസിന് 2.37ലക്ഷത്തിെൻറ യും ഭാര്യക്ക് 1.19 കോടിയുടെയും മക്കളില്‍ ഒരാള്‍ക്ക് 10.49 ലക്ഷം രൂപയുടെയും ഓഹരി നിക്ഷേപമുണ്ട്. ഭാര്യയുടെ പേരില്‍ രണ്ടു ലക്ഷത്തിെൻറ വീതം രണ്ട് ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. 48 ഗ്രാം സ്വര്‍ണമാണ് ജോസിനുള്ളത്. വില 1.38 ലക്ഷം. 408 ഗ്രാം സ്വര്‍ണമാണ് ഭാര്യയുടെ പക്കൽ; വില 11.73 ലക്ഷം. മക്കളുടെ പേരില്‍ 3.45 ലക്ഷം രൂപയുടെ 120 ഗ്രാം വീതം സ്വര്‍ണമുണ്ട്. ഭാര്യയുടെ പേരില്‍ റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷനില് 68.35 ലക്ഷം രൂപയുമുണ്ട്.
സി.പി.എം സ്ഥാനാര്‍ഥിയായ എളമരം കരീമിന് വിവിധ ബാങ്കുകളിൽ 9.01 ലക്ഷം രൂപയുടെ നിക്ഷേപം അടക്കം 19.5 ലക്ഷം രൂപയാണുള്ളത്. വീട്, സ്വര്‍ണം, 3.85 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം എന്നിവ അടക്കം 12.66 ലക്ഷം രൂപയുടെ സ്വത്ത് ഭാര്യയുടെ പേരിലുണ്ട്. കൂടാതെ, 67 ലക്ഷത്തിെൻറ ഭൂസ്വത്തും 15 ലക്ഷം വിലമതിക്കുന്ന വീടും ഭാര്യയുടെ പേരിലുണ്ട്.
മൊത്തം സ്വത്തില്‍ 4000 രൂപയാണ് കരീമിെൻറ കൈവശമുള്ളത്. ഭാര്യയുടെ കൈവശം 940 രൂപയും. മലയാളം കമ്യൂണിക്കേഷനിലും എം. ദാസന് മെമ്മോറിയല്‍ സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിലും 10,000 രൂപയുടെ വീതം ഓഹരിയും കരീമിനുണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മൂന്നുലക്ഷത്തിെൻറ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിട്ടുണ്ട്. ഭാര്യക്ക് എല്‍.ഐ.സിയില്‍ രണ്ട് എണ്ണത്തിലായി നാലുലക്ഷത്തിെൻറ പോളിസിയുമുണ്ട്. 7.25 ലക്ഷത്തിെൻറ മാരുതി കാറും സ്വന്തമായുണ്ട്. മൂന്നുലക്ഷത്തിെൻറ 120 ഗ്രാം സ്വര്‍ണം ഭാര്യയുടെ പേരിലുണ്ട്.
സി.പി.ഐ സ്ഥാനാര്‍ഥി ബിനോയ് വിശ്വത്തിന് 3.54 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 5,000 രൂപ കൈവശവുമടക്കം 5.59 ലക്ഷം രൂപയാണ് സ്വത്ത്. ഭാര്യയുടെ കൈവശം 8,000 രൂപയും 1.15 ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. വിവിധ ബാങ്കുകളിൽ ഭാര്യക്ക് 34.28 ലക്ഷം നിക്ഷേപമുണ്ട്. കൂടാതെ വീട്, ഭൂമി എന്നിവ ഭാര്യയുടെ പേരിലുണ്ട്.
കരീമും ബിനോയിയും ജോസും രാജ്യസഭയിലേക്ക്
തിരുവനന്തപുരം: പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ എളമരം കരീമും ബിനോയ് വിശ്വവും ജോസ് കെ. മാണിയും രാജ്യസഭയിലേക്ക്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ 14ന് വൈകീട്ട് ഇവർ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.