തൃശൂർ: ജോസ് െക.മാണിയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പി.ജെ. ജോസഫ്. പാർട്ടി ചെയർ മാൻ പദവി സംബന്ധിച്ച കേസിൽ തുടർച്ചയായി പരാജയം നേരിട്ടിട്ടും അഹങ്കാരത്തിെൻറ ഭാഷയി ൽ മാത്രം സംസാരിക്കുന്ന ജോസ് കെ. മാണി തോൽക്കാനായി ജനിച്ചവനാണെന്നും രാഷ്ട്രീയരംഗ ത്ത് കൂടുതൽ കനത്ത പരാജയങ്ങൾ ജോസ് നേരിടേണ്ടിവരുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
കേരള കേരളകോൺഗ്രസ് എം ജില്ല നേതൃസമ്മേളനവും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻറായി െതരഞ്ഞെടുക്കപ്പെട്ട പാർട്ടി ജില്ല പ്രസിഡൻറ് സി.വി. കുരിയാക്കോസിനുള്ള സ്വീ കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും സംസ്ഥാനത്ത് യുവതലമുറക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. സി.വി. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. പാർട്ടി ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി.
കരുത്തുകാട്ടാൻ ജോസഫ് വിഭാഗം;വെള്ളിയാഴ്ച കോട്ടയത്ത് നേതൃയോഗം
കോട്ടയം: കേരള കോൺഗ്രസ് തർക്കത്തിൽ കോടതിവിധി അനുകൂലമായതോടെ, കൂടുതൽ നേതാക്കളെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള നീക്കത്തിൽ ജോസഫ് വിഭാഗം. കോട്ടയം ജില്ലയിൽനിന്നുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് നീക്കങ്ങൾ. പി.ജെ. ജോസഫ് നേരിട്ട് പല നേതാക്കളുമായും സംസാരിക്കുന്നതായാണ് വിവരം.
ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി റദ്ദാക്കിയത് ഔദ്യോഗിക പക്ഷം തങ്ങളാണെന്നതിന് തെളിവാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ഇതിലൂടെ കൂടുതല്‍പേരെ ജോസഫ് പക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വരുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം അടക്കം ലഭിക്കണമെങ്കിൽ തങ്ങൾക്കൊപ്പം നിൽക്കണമെന്ന സന്ദേശം ഇവർ നൽകുന്നുണ്ട്.
പാർട്ടിയിലേക്ക് നേതാക്കളെയും പ്രവർത്തകരെയും കൂടുതലായി എത്തിക്കാൻ ലക്ഷ്യമിട്ട് പി.ജെ. ജോസഫ് കോട്ടയത്ത് സജീവമാകാനും ധാരണയായിട്ടുണ്ട്. ഇതിന് തുടക്കമിട്ട് വെള്ളിയാഴ്ച കോട്ടയത്ത് പാർട്ടി നേതൃയോഗം ജോസഫ് വിളിച്ചിട്ടുണ്ട്. ഇതിലേക്ക് കുടുതൽ നേതാക്കളെ എത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ജോസഫ് പക്ഷത്തുള്ള നേതാക്കൾ നടത്തുന്നത്. ഇതിനുപിന്നാലെ പാലായിൽ റാലിയും നടത്തും. പാലാ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനെ അടക്കം ഒപ്പംചേർക്കാൻ ജോസഫിന് കഴിഞ്ഞിരുന്നു.
തർക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ വിധി അടുത്തുണ്ടാകുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ പാര്‍ട്ടിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷെൻറ നിലപാടാകും ഏറെ നിര്‍ണായകം. ഇതിനുമുമ്പ് പരമാവധിപേരെ ഒപ്പംചേര്ക്കാനാണ് നീക്കം. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷെൻറ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ.മാണി. രണ്ട് വീതം എം.പിമാരും എം.എൽ.എമാരും ഉള്ളതാണ് ജോസ് പക്ഷത്തിന് പ്രതീക്ഷ നൽകുന്നത്.സ്റ്റിയറിങ് കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ഇപ്പോള്‍ ജോസ് പക്ഷത്തിനാണ് ഭൂരിപക്ഷം. അതിനിടെ, ഒന്നായി നിൽക്കണമെന്ന നിർദേശം ഇരുപക്ഷവും തള്ളിയത് യു.ഡി.എഫിനും തലവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.