ലൗ ജിഹാദ്​: ഇടതുപക്ഷത്തിന്‍റെ നിലപാട്​ തന്നെയാണ്​ തന്‍റെയും നിലപാടെന്ന്​ ജോസ്​ കെ. മാണി

വിവാദമായ തന്‍റെ ലൗ ജിഹാദ്​ പ്രസ്​താവനയിൽ വിശദീകരണവുമായി ജോസ്​ കെ. മാണി. ലൗ ജിഹാദ്​ സംബന്ധിച്ച്​ ഇടതുപക്ഷത്തിന്‍റെ നിലപാടു തന്നെയാണ്​ തനിക്കും കേരള കോൺഗ്രസിനുമുള്ളതെന്ന്​ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. ലൗ ജിഹാദ്​ ഉണ്ടോ എന്ന്​ പരിശോധിക്കണമെന്ന ജോസ്​ കെ. മാണിയുടെ പ്രസ്​താവന വിവാദമായ പശ്ചാത്തലത്തിലാണ്​ അദ്ദേഹത്തിന്‍റെ വിശദീകരണം.

​ലൗ ജിഹാദ്​ മതമൗലിക വാദികളുടെ പ്രചരണമാണെന്നാണ്​ കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നത്​. ഇടതുപക്ഷത്തുള്ള നേതാക്കൾ തന്നെ ജോസിന്‍റെ പ്രസ്​താവനയെ പിന്തുണക്കാൻ തയാറായിരുന്നില്ല.

ലൗ ജിഹാദ്​ സംബന്ധിച്ച്​ കേരള കോൺഗ്രസിന്​ മറ്റൊരു നിലപാടില്ലെന്നും അതല്ല ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്നും ജോസ്​ കെ മാണി പറഞ്ഞു. വികസനമാണ്​ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ട​െതന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - jose k mani explains his stand on love jihad issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.