പി.ജെ ജോസഫ് പാർട്ടിയെ ഹൈജാക്ക്​ ചെയ്യാൻ ശ്രമിക്കുന്നു -ജോസ്​ കെ. മാണി വിഭാഗം

കോട്ടയം: കേരളാ കോൺഗ്രസ്​ എം. വർക്കിങ്​ ചെയർമാൻ പി.ജെ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി ജോസ്​ കെ. മാണി വിഭാഗം. ജോസഫ്​ വിഭാഗം ലയന സമയത്തെ ധാരണകൾ അട്ടിമറിക്കുകയാണെന്നാണ്​ ആരോപണം.

പാർട്ടി ചെയർമാൻ, പാർലമ​െൻററി പാർട്ടി പദവികൾ മാണി വിഭാഗത്തിനാണ്​. അതാരാണെന്ന്​ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരവും മാണി വിഭാഗത്തിനാണ്​. സി.എഫ്​തോമസിനെ ഉയർത്തിക്കാട്ടുന്നത്​ ജോസ്​ കെ. മാണിക്ക്​ തടയിടാനാണ്​. പാർട്ടിയെ ഹൈജാക്ക്​ ചെയ്യാൻ ജോസഫ് വിഭാഗം ശ്രമിക്കുന്നു. ജോസഫിൻെറ തന്ത്രങ്ങൾക്ക്​ പിന്നിൽ ജോയ്​ എബ്രഹാമാണെന്നും ജോസ്​ കെ. മാണി വിഭാഗം ആരോപിച്ചു.

അതേസമയം കേരള കോൺഗ്രസ്​ ചെയർമാൻ തെരഞ്ഞെടുപ്പ്​ ഉടൻ നടത്തണമെന്ന്​ റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കാര്യക്ഷമമായി പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളായിരിക്കണം ചെയർമാൻ. സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ച്​ ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - jose k mani group against pj joseph-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.