ബാർകോഴ കേസിൽ പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വെക്ക​ുന്നുവെന്ന്​ ജോസ്​ കെ.മാണി

കോട്ടയം: ബാർകോഴ കേസിൽ കെ.എം മാണിക്കെതിരെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വെക്കുന്നുവെന്ന്​ ​േജാസ്​ കെ.മാണി. ബാർകോഴ കേസ്​ പിൻവലിക്കാൻ ജോസ്​ കെ.മാണി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട്​ 10 കോടി വാഗ്​ദാനം ചെയ്​തുവെന്നുമുള്ള ബിജു രമേശി​െൻറ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

 മാണി സാറിനെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് ഇപ്പോൾ നടത്തുന്നത്. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോൾ രംഗത്തെത്തിയതി​െൻറ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ബാർകോഴ കേസ്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ബാറുടമ ജോൺ കല്ലാട്ടി​െൻറ ഫോണിലേക്ക്​ ജോസ്​.കെ മാണി വിളിച്ചുവെന്നും പണം വാഗ്​ദാനം ചെയ്​തുവെന്നുമാണ്​ ബിജ​ു രമേശ്​ ആരോപിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.