കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പി.ജെ. ജോസഫ് സമര്‍പ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റില്‍ പകു തിയിലേറെ വ്യാജന്മാരെന്ന് ജോസ് കെ. മാണി എം.പി. കേരള കോണ്‍ഗ്രസ്-എമ്മിനെ കുതന്ത്രങ്ങളിലൂടെ കേരള കോണ്‍ഗ്രസ്-ജെ ആക ്കി ഹൈജാക്ക് ചെയ്യാന്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനെപ്പോലും തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനനീക്കമാണ് നടത്തുന്നത്.
തൊടുപുഴ, കട്ടപ്പന, ഇടുക്കി കോടതികളില്‍ സംസ്ഥാന റിട്ടേണിങ് ഓഫിസര്‍ ഒപ്പിട്ട് സമര്‍പ്പിച്ച 450 പേരുടെ ലിസ്റ്റിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് കമീഷനില്‍ നൽകിയ ലിസ്റ്റിൽ പി.ജെ. ജോസഫ് തെൻറ പാര്‍ശ്വവര്‍ത്തികളെ കുത്തിനിറച്ചിരിക്കുകയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരും പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം പോലും ഇല്ലാത്തവരാണെന്നും ജോസ് കെ. മാണി വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പി.ജെ. ജോസഫ് സമര്‍പ്പിക്കുന്ന എല്ലാ രേഖകളുടെയും പകര്‍പ്പ് തനിക്ക് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നതാണ്. വ്യാജന്മാര്‍ ആരൊക്കെയെന്ന് മനസ്സിലാക്കാതിരിക്കാനാണ് കമീഷന്‍ നിര്‍ദേശിച്ച സമയപരിധി തീരുന്ന അവസാന നിമിഷം രേഖകളുടെ പകര്‍പ്പ് നല്‍കിയത്. തെരഞ്ഞെടുപ്പ് കമീഷന് തങ്ങള്‍ സമര്‍പ്പിച്ച രേഖകളില്‍ 28 പേജുള്ള വിശദീകരണവും സംസ്ഥാന റിട്ടേണിങ് ഓഫിസര്‍ അംഗീകരിച്ച 450 പേരുടെ ലിസ്റ്റും അതിലുള്‍പ്പെട്ട 319 പേരുടെ വ്യക്തിഗത സത്യവാങ്മൂലവും ഉൾപ്പെടെ എണ്ണൂറോളം പേജുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.