അപകടത്തിൽ മരിച്ച എസ്​.വി പ്രദീപ്​

മാധ്യമ പ്രവര്‍ത്തകന്‍ എസ്​.വി. പ്രദീപി​െൻറ മരണം: ദുരൂഹത നീക്കണമെന്നാവശ്യം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്​.വി. പ്രദീപി​െൻറ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആ​വശ്യപ്പെട്ടു.

മരണത്തിന്​ പിന്നിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ടെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പറഞ്ഞു. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ടാണ്​.

ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തി​െൻറ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്നും ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്​ച​ വൈകീട്ട്​ മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വെച്ചാണ് അപകടമുണ്ടായത്​. ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാർത്ത ചാനലുകളിൽ മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ്​ ഇപ്പോൾ ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചു വരുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച്​​ പ്രദീപി​െൻറ കുടുംബം രംഗത്തുവന്നിട്ടുണ്ട്​. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിന്​ ഭീഷണി ഉണ്ടായിരുന്നതായി മാതാവ്​ വസന്തകുമാരി പറഞ്ഞു. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. കമ്മീഷണറുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തുന്നത്​.

Tags:    
News Summary - Journalist S.V. Pradeep's death: The need to clear the mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.