തൃശ്ശൂര്‍ : തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഐ.സി.യു വികസന പ്രക്രിയക്ക് ആവശ്യമായ 50 ലക്ഷം രൂപയുടെ ചെക്ക് ജോയ്ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസിന് കൈമാറി. ഈ സംരംഭം, 38 പുതിയ ഐസിയു കിടക്കകളാണ് സജ്ജമാക്കൂക. ഒരാഴ്ചകൊണ്ട് പുതിയ ഐസിയു ബ്ലോക്കിെൻറ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നത്.
ഡോക്ടര്‍മാരുടെ സംഘത്തിെൻറ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഈ ദൗത്യം ഏറ്റെടുത്തത്. ഇതിനായി സംഘടിപ്പിച്ച യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡോ. ബിജു കൃഷ്ണന്‍. ഡോ. നിഷ, ഡോ. രണ്‍ദീപ്, ഡോ. രവീന്ദ്രന്‍, ഡോ. ഷംഷാദ് ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
ചെയര്‍മാന്‍ ജോയ് ആലുക്കാസിന് പുറമെ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി.ജോസ്, ടി.എ.ജോര്‍ജ്, തുടങ്ങിയവരും പെങ്കടുത്തു. യോഗത്തില്‍വെച്ച് വേദനിക്കുന്ന രോഗികള്‍ക്ക് സമാശ്വാസം പകരുന്ന പുതിയ പദ്ധതിക്കുവേണ്ടി, 15 കോടി രൂപവരെ സംഭാവന നല്‍കാന്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ സന്നദ്ധമാണെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.