തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. മൂന്നു പീടിക സ്വദേശി ഷിഹാബാണ് മരിച്ചത്. രണ്ടര വയസും നാലര വയസുമുള്ള കുഞ്ഞുങ്ങളുമായാണ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച പുലർച്ചെ 5.15 നാണ് സംഭവം. അഗ്നിശമന സേനയെത്തി ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.