മലപ്പുറം: സ്നേഹപ്രകടനങ്ങൾക്കും സഹായങ്ങൾക്കും നന്ദി, എന്നാൽ ഹൃദയത്തിെൻറ നഷ്ടം എങ്ങനെ നികത്തും? വെള്ളിയാഴ്ച മലപ്പുറത്തെത്തിയ സൈറ മകെൻറ നഷ്ടത്തെ കുറിച്ച് പറഞ്ഞതിങ്ങനെ. ട്രെയിന്‍ യാത്രക്കിടെ കൊല്ലപ്പെട്ട ജുനൈദിെൻറ മാതാവും ബന്ധുക്കളും കേരളത്തിെൻറ പിന്തുണക്ക് നന്ദി അറിയിക്കാനാണ് വെള്ളിയാഴ്ച മലപ്പുറത്തെത്തിയത്.
നിയമപോരാട്ടം തുടരേണ്ടതുണ്ട്. അതിനുള്ള സഹായം പലയിടങ്ങളിൽ നിന്നായി ലഭിക്കുന്നതിൽ സന്തോഷമുണ്ട്. പുതിയ കാലത്ത് നിഷ്കളങ്കരായി മിണ്ടാതിരിക്കുന്നവർക്കുള്ള സൂചനയാണ് ജുനൈദിെൻറ കൊലപാതകം. ഹരിയാന സര്‍ക്കാര്‍ ജുനൈദിെൻറ നീതിക്ക് വേണ്ടി നില്ക്കുന്നു എന്ന് പറയുെന്നങ്കിലും ആത്മാര്‍ഥതയില്ല. പ്രതികളും സര്‍ക്കാറും ഒരേ പാര്‍ട്ടിയുടെ ആള്‍ക്കാരാണെന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.
ജുനൈദിെൻറ ഇളയ സഹോദരന് ഫൈസൽ, സഹോദരീ ഭര്‍ത്താവ് മുഹമ്മദ് നഫീസ്, ബന്ധുക്കളായ മുഹമ്മദ് അസ്ഹറുദീൻ, അബ്റാര്‍ എന്നിവരും സൈറക്കൊപ്പമുണ്ടായിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീകാര്യ സമിതി ചെയര്മാന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവരെ കണ്ട് ഇവര്‍ നന്ദി അറിയിച്ചു.
ജുനൈദിെൻറ ഇളയ സഹോദരെൻറ വിദ്യാഭ്യാസം മുസ്ലിം ലീഗ് ഏറ്റെടുക്കും. എല്ലാ സഹായങ്ങളും നല്കാന് സന്നദ്ധമാണെന്ന് ഹൈദരലി തങ്ങള്‍ സൈറയെ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് അഹമ്മദ് സാജു എന്നിവര്‍ ജുനൈദിെൻറ കുടുംബത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.