തിരുവനന്തപുരം: സംസ്ഥാനത്ത് ജുനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്.
പെൻഷൻ പ്രായം ഉയർത്തുേമ്പാൾ ഉണ്ടാവുന്ന പ്രശ്നത്തിന് കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് പരിഹാരം കാണുമെന്ന് ശൈലജ അറിയിച്ചു. ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക.
കൂടുതൽ പി.ജി സീറ്റുകൾ അനുവദിക്കണമെന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യവും സർക്കാർ അംഗീകരിച്ചു. ആരോഗ്യവകുപ്പിലെ ഒഴിവുകൾ നികത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും കാര്യമായ ഇടപെടൽ ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം നടത്തിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം പിൻവലിക്കാനാവില്ലെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. സമരം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.