കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ൻ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സ്പ​ര്‍ജ​ന്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍നി​ന്ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് നാളുകൾ ശേഷിക്കേ കാര്യവട്ടം സ്പോർട്സ് ഹബിലെ ഇൻറർനെറ്റ് കേബിളുകൾ അജ്ഞാതർ മുറിച്ചു

കഴക്കൂട്ടം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 വെടിക്കെട്ടിന് തിരികൊളുത്താൻ ദിവസങ്ങൾ ശേഷിക്കേ കാര്യവട്ടം സ്പോർട്സ് ഹബിലേക്കുള്ള ഇന്‍റർനെറ്റ് കേബിളുകൾ അജ്ഞാതർ നശിപ്പിച്ചു. ഇതോടെ സ്റ്റേഡിയത്തിലേക്കുള്ള ഇൻറർനെറ്റ് സേവനം നിലച്ചു.

ബി.എസ്.എന്‍.എല്ലിന്‍റെ കേമ്പിളുകളാണ് വെള്ളിയാഴ്ച മുറിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മത്സരത്തിന്‍റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് ശനിയാഴ്ച വിലയിരുത്തി. ഡെപ്യൂട്ടി കമീഷണര്‍ അജിത് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി സതീഷ് കുമാര്‍, കണ്‍ട്രോള്‍ റൂം എ.സി.പി പ്രതാപന്‍, സിറ്റി സൈബര്‍ വിങ് എ.സി.പി ഹരി സി.എസ്, കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണ്‍ ജെ.എസ് എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍ നടത്തിയത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍, ബി.സി.സി.ഐ ജോയന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, ടി20 മത്സരത്തിന്‍റെ ജനറല്‍ കണ്‍വീനര്‍ വിനോദ് എസ്. കുമാര്‍, റവന്യൂ ഡയറക്ടര്‍ കാര്‍ത്തിക് വർമ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച പ്രാഥമിക പരിശോധനയാണ് നടന്നതെന്നും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നമുറക്ക് കൂടുതല്‍ പരിശോധന നടത്തി കുറ്റമറ്റ സുരക്ഷ ഉറപ്പാക്കുമെന്നും കെ.സി.എ അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Just days before the India-South Africa match unknown persons cut the Internet cables at Sports Hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.