വെടിക്കെട്ട് നിയമം കർശനമാക്കണമെന്ന് ജസ്റ്റിസ് ഗോപിനാഥൻ

തിരുവനന്തപുരം: വെടിക്കെട്ടുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ കർശനമാക്കണമെന്ന് പുറ്റിങ്ങൽ വെടിക്കെട്ട് ദുര ന്തം അന്വേഷിച്ച ജസ്റ്റിസ് ഗോപിനാഥൻ കമീഷൻ. നിലവിലെ നിയമങ്ങളിൽ നിരവധി പഴുതുകളുള്ളതായും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.

നിയമത്തിലെ പഴുതുകൾ അടച്ച് കർശനമാക്കണം. വെടിക്കെട്ട് നടത്തുന്നവരും കാണാൻ വരുന്നവരും നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കമീഷൻ റിപ്പോർട്ടിൽ തുടർ നടപടിയെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു പുറ്റിങ്ങൽ ദുരന്തം. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.30നാണ് കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടമുണ്ടായത്. ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300ലധികം പേർക്ക് പരിക്കേറ്റു. ജില്ല ഭരണകൂടത്തിന്‍റെ വിലക്ക് ലംഘിച്ചാണ് പുറ്റിങ്ങലിൽ വെടിക്കെട്ട് നടത്തിയത്.

Tags:    
News Summary - justice gopinathan commission about temple fireworks -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.