ജസ്റ്റിസ് ജെ.ബി.കോശി കമീഷൻ റിപ്പോർട്ട്: സർക്കാർ വിശദമായി പരിശോധിക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി.കോശി കമീഷൻ റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങൾ വിവിധ വകുപ്പുകളുടെ പരിധിയിൽ വരുന്നതാണ്. അതിനാൽ, ഓരോ വകുപ്പുകളും നടപ്പാക്കേണ്ട കാര്യങ്ങൾ അതത് വകുപ്പുകൾ പരിശോധിച്ചു നടപടികൾ കൈക്കൊള്ളണം.

ശിപാർശകളിൽ ഓരോ വകുപ്പും കൈക്കൊള്ളേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനും അവ ക്രോഡീകരിക്കുന്നതിനും 2024 ജനുവരി ഒമ്പതിന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ഓരോ ശിപാർശയിലും ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായങ്ങളും സ്വീകരിക്കാനുദേശിക്കുന്ന നടപടികളും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രോഡീകരിച്ചു തുടങ്ങി. എല്ലാം പൂർത്തീകരിച്ച് ജെ.ബി.കോശി കമീഷൻ റിപ്പോർട്ടും നടപടി നിർദ്ദേശങ്ങളും പ്രഖ്യാപിക്കുമെന്നും ആന്റണി ജോൺ, പി.ഉബൈദുള്ള എന്നിവർക്ക് മറുപടി നൽകി. 

Tags:    
News Summary - Justice J.B. Kosi Commission Report: V. Abdurahiman that the government is investigating in detail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.