നിയമത്തിന്‍റെ വഴിയിലൂടെ നിരപരാധിത്വം തെളിയിക്കും -കെ. ബാബു

കൊച്ചി: നിയമത്തിന്‍റെ വഴിയിലൂടെ നിരപരാധിത്വം തെളിയിക്കുമെന്ന് മുന്‍ എക്സൈസ് മന്ത്രി കെ. ബാബു. ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം നേരിട്ടവരാണ് ഗൂഢാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും ബാബു പറഞ്ഞു.

ബാര്‍ ലൈസന്‍സ് വിഷയത്തിൽ മനഃപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ല. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭരണ സംബന്ധമായ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. സ്വാഭാവികമായ കാലതാമസം മാത്രമാണിതെന്നും ബാബു വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാറിന്‍റെ മദ്യനയം അനുസരിച്ചാണ് ബാര്‍ പൂട്ടിയത്. ആ മദ്യനയത്തിന്‍റെ ഇരയാണ് താന്‍. ബാറുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്ന് തന്‍റെ പൊതുപ്രവര്‍ത്തനത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയിൽ നിന്നും സഹപ്രവര്‍ത്തകരിൽ നിന്നും പിന്തുണ ലഭിക്കുന്നതായും ചാനൽ അഭിമുഖത്തിൽ കെ. ബാബു പറഞ്ഞു.

 

Tags:    
News Summary - k babu bar scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.