കൊച്ചി: വോട്ടുകൾ പെട്ടിയിലായതോടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ യു.ഡി.എഫ്- എൽ.ഡി.എഫ് വാക്പോര് മുറുകുന്നു. യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബു ഫേസ്ബുക്കിലൂടെയാണ് ബി.ജെ.പിക്ക് വോട്ട് കുറയുമെന്ന് പ്രഖ്യാപിച്ചത്. 'തൃപ്പൂണിത്തുറയിൽ ബി.ജെ.പി വോട്ട് ലഭിക്കുവാനുള്ള പ്രാദേശിക ഇടപെടൽ യു.ഡി.എഫ് ഭാഗത്തുനിന്ന് ഉണ്ടായി എന്ന സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ' തോൽവി സമ്മതിക്കലാണെന്ന് ബാബു കുറിച്ചു.
തുടക്കംമുതൽ യു.ഡി.എഫ്- ബി.ജെ.പി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള സി.പി.എമ്മിെൻറ കുടിലതന്ത്രമായിരുന്നു.
2016ലെ തെരഞ്ഞെടുപ്പിൽ 29,800ലധികം വോട്ട് ബി.ജെ.പി നേടിയതാണ് യു.ഡി.എഫ് തോൽവിക്ക് കാരണമായത്. പ്രഫ. തുറവൂർ വിശ്വംഭരെൻറ സ്ഥാനാർഥിത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ യോഗവും ബി.ഡി.ജെ.എസ് സഖ്യവുമാണ് ബി.ജെ.പിക്ക് അത്രയും വോട്ടുകൾ നേടിക്കൊടുത്തത്.ബി.ജെ.പിക്ക് തൃപ്പൂണിത്തുറയിൽ 15,000ൽ അധികം വോട്ടില്ല. 2016ലെ സാഹചര്യങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ശക്തമായിരുന്നില്ല.
ബി.ജെ.പിക്ക് 2016ൽ ലഭിച്ച നിഷ്പക്ഷ വോട്ടുകൾ മുൻകാലങ്ങളിൽ യു.ഡി.എഫിന് ലഭിച്ചതാണ്. ആ വോട്ടുകൾ യു.ഡി.എഫിലേക്ക് തിരിച്ചുവരുമെന്നാണ് വിലയിരുത്തൽ. ബി.ജെ.പി കൂടുതൽ വോട്ടുകൾ പിടിക്കുന്നതിലൂടെ വിജയം സ്വപ്നംകണ്ട സി.പി.എം നിരാശരായതിനാലാണ് ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്നും ബാബു കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.