തിരുവനന്തപുരം: 20 ലക്ഷം കുടുംബങ്ങൾക്കുള്ള സൗജന്യ ഇന്റർനെറ്റിന് പുറമെ മറ്റുള്ളവർക്കുള്ള ഇന്റർനെറ്റ് നിരക്കുകളും കെ-ഫോൺ പ്രഖ്യാപിച്ചു. പ്രതിമാസം 299 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. സെക്കൻഡിൽ 20 എം.ബി അടിസ്ഥാന വേഗത്തിൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഈ താരിഫിൽ ലഭിക്കും. പ്രതിമാസം 3000 ജി.ബി ഡാറ്റയാണ് ഈ പാക്കേജിലുള്ളത്. https://kfon.in/ എന്ന വെബ് പേജ് വഴിയും ‘എന്റെ കെ ഫോൺ’ ആപ് വഴിയും ഇന്റർനെറ്റ് കണക്ഷനായി അപേക്ഷിക്കാം. ആഗസ്റ്റോടെ താരിഫ് അടിസ്ഥാനത്തിലുള്ള കണക്ഷനുകൾ നൽകിത്തുടങ്ങുമെന്നാണ് വിവരം.
കെ-ഫോണിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങൾക്കും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. സൗജന്യ കണക്ഷന് പുറമേ മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെ-ഫോണ്‍ ഉപയോഗപ്പെടുത്താം. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 14,000 വീടുകളിലും 30,000ത്തില്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെ-ഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുക.
തദ്ദേശസ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യഘട്ടത്തില്‍ ഒരു നിയമസഭ മണ്ഡലത്തിലെ 100 വീടുകള്‍ എന്ന നിലയിലാണ് കണക്ഷന് നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും കണക്ഷന് നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചു. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ ഇന്റർനെറ്റ് സേവനം നല്‍കുന്നുണ്ട്.
കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷൻ നല്‍കാനാവശ്യമായ ഐ.ടി അടിസ്ഥാന സൗകര്യം കെ-ഫോണ്‍ ഒരുക്കിയിട്ടുണ്ട് . 20 എം.ബി.പി.എസ് മുതൽ വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗം വര്‍ധിപ്പിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.