കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ നിലപാട് പാർട്ടിയുടെ ജില്ല പഞ്ചായത്ത് അംഗങ്ങൾ സ്വയമെടുത്ത തീരുമാനമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. ഇതിൽ തനിക്കോ ജോസ് കെ. മാണിക്കോ ഒരു പങ്കുമില്ല. കോട്ടയം ജില്ലയിലെ കോൺഗ്രസ് ഘടകം കുറേനാളായി അവരെ കുത്തിനോവിക്കുകയാണ്. അതിൽ വേദനിച്ച അംഗങ്ങൾ ചേർന്നാണ് സി.പി.എമ്മുമായി സഹകരിക്കാനുള്ള തീരുമാനമെടുത്തത്. അവരുടെ തീരുമാനത്തെ തള്ളിപ്പറയാനില്ല. കോൺഗ്രസ് ചോദിച്ചുവാങ്ങിയതാണ് ഇത്.
പിന്തുണ ഉറപ്പാക്കുന്ന കരാർ ആദ്യം ലംഘിച്ചത് കോൺഗ്രസാണ്. അനാവശ്യ വിമർശം ഉന്നയിക്കുന്ന കോൺഗ്രസ് മലർന്നുകിടന്നു തുപ്പുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യസാധ്യതെയക്കുറിച്ച് ഇടതുമുന്നണിയുമായി ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. എൽ.ഡി.എഫിലേക്ക് പോകാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ െതരഞ്ഞെടുപ്പ് സമയത്തു മാത്രമേ ഉണ്ടാകൂവെന്നും മാണി പറഞ്ഞു. സമദൂരത്തിൽ തൽക്കാലം മാറ്റമില്ല. കോൺഗ്രസ് തന്നെ കല്ലെറിയേണ്ട. കോട്ടയം ഡി.സി.സിയുെട നടപടി കോൺഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.