തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂര്‍ എം.പിക്കെതിരെ വിമര്‍ശനവുമായി കെ. മുരളീധര ന്‍ എംപി. കേരളത്തിലുള്ള പാർട്ടി പ്രവർത്തകർ ഓക്സ്ഫോർഡ് ഇംഗ്ലീഷുകാരല്ല. മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോർഡ് ഇംഗ്ലീഷല്ല, പച്ച മലയാളത്തിൽ തനിനാടൻ ൈശലിയിൽ സംസാരിച്ചിരുന്ന ചാള്‍സ് മൂന്നുതവണ ജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. നരേന്ദ്രമോദിക്ക് മനസിലാകുന്ന ഇംഗ്ലീഷിൽ എല്ലാവരും പാർലമെൻറിൽ സംസാരിക്കാറുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
മോദി സ്തുതിയെ എതിർക്കുന്ന നിലപാടിൽ താന്‍ ഉറച്ചുനില്‍ക്കുന്നു. കോൺഗ്രസ് ഹൈകമാൻഡ് തരൂർ വിഷയത്തിൽ ഇടപെട്ടിട്ടില്ല. തരൂർ നൽകിയ വിശദീകരണം കെ.പി.സി.സി അംഗീകരിക്കുകയുമാണുണ്ടായത്. ആത്മാഭിമാനമുള്ള ഒരു പ്രവർത്തകനും മോദിയെ അംഗീകരിക്കില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബി.ജെ.പി സഹായം തേടിയിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ ഒരു ബി.ജെ.പിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.