കോഴിക്കോട്: നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കിയിട്ടുള്ള കെ.പി.സി.സിയുടെ കത്ത് ഇതുവരെ കിട്ടിയിട്ടില്ലെന്നും കത്തിന്‍റെ വ്യാപ്തി അനുസരിച്ച് പ്രതികരിക്കാമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാർട്ടി പ്രവർത്തനം നിർത്തണമെന്ന് പറഞ്ഞാൽ നിർത്താൻ തയാറാണെന്നും പാർട്ടിക്കകത്ത് പ്രവർത്തിക്കുമ്പോൾ അഭിപ്രായങ്ങൾ പറയുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അഭിപ്രായം പറയാൻ പാടില്ല എന്നാണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ല. കത്ത് കണ്ടാലേ താക്കീത് എന്താണെന്ന് അറിയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിന്‍റെ ആരോപണം തെറ്റാണെങ്കിൽ മാനനഷ്ടത്തിന് കേസ് നൽകാൻ സി.പി.എം തയാറാകണമെന്ന് മുരീളീധരൻ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് ഒരു കുറ്റാരോപിത ചില കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം തന്നെ അന്വേഷണ കമ്മീഷനെ വെച്ച് ആ കമ്മീഷന് മുന്നിൽ 18 മണിക്കൂർ മൊഴി നൽകുകയും ചെയ്തു. എന്തുകൊണ്ട് ആ മാർഗം പിണറായി സ്വീകരിക്കുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.