മലപ്പുറം: ‘മുന്നിൽനിന്ന് നെഞ്ചിലേക്ക് വെടിവെക്കൂ, ഞാൻ എെൻറ രാജ്യത്തെ കൺകുളിർക്കെ കണ്ട് മരിക്കട്ടെ’ എന്ന് പറഞ്ഞ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വം വഹിച്ച കാലത്ത് സവർക്കറുൾപ്പെടെയുള്ളവർ ബ്രിട്ടീഷുക ാരുടെ ഷൂ നക്കുകയായിരുന്നെന്ന് കെ. മുരളീധരൻ എം.പി.
വാരിയൻകുന്നത്തിനെ കലാപകാരിയായി ചിത്രീകരിക്കാനാണ് സംഘ്പരിവാർ ശ്രമം. അദ്ദേഹം സവർക്കറെപ്പോലെ മാപ്പെഴുതി മുങ്ങിയ ആളല്ലെന്നും നേതാജിയെയും ഭഗത് സിങ്ങിനെയും പോലെ സായുധപോരാട്ടം നടത്തിയ വ്യക്തിയാണെന്നും മുരളീധരൻ പറഞ്ഞു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാരിയൻകുന്നത്തിനെ കലാപകാരിയാക്കി ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. 132 കോടി ജനങ്ങളുള്ള രാജ്യത്തുനിന്ന് ഒന്നരക്കോടി ബി.ജെ.പിക്കാർക്ക് പോകലാണ് എളുപ്പമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി. ഉബൈദുല്ല, ഗായകൻ നൗഷാദ് ബാബു കൊല്ലം, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, മുജീബ് ആനക്കയം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.