തിരുവനന്തപുരം: ഉത്തരേന്ത്യയിൽ ആർ.എസ്.എസ് ചെയ്ത പ്രവൃത്തിയാണ് മലപ്പുറം കൊണ്ടോട്ടിയിൽ സി.പി.എമ്മുകാർ ചെയ്തതെന്ന് കെ. മുരളീധരൻ. നരേന്ദ്ര മോദിക്കെതിരെ പറഞ്ഞപ്പോൾ ആയിശ റെന്നയെ കേരളത്തിലെ മുഴുവൻ യുവജന പ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിച്ചു. കേരളത്തിൽ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആയിശ റെന്ന പറഞ്ഞപ്പോൾ പോയി വീട്ടിലിരിക്കാനാണ് പറഞ്ഞത്. 17-ാം തീയതിയിലെ ഹർത്താലിൽ അറസ്റ്റ് ചെയ്തവരെ ഇപ്പോഴും വിട്ടയച്ചിട്ടില്ല. സംസ്ഥാന സർക്കാറിനെതിരെ സമരം ചെയ്യുന്നത് പോലെയാണ് കേരള സർക്കാർ അതിനെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളും ജനവിഭാഗങ്ങളും ഒരുമിച്ച് നിന്ന് സമരം ചെയ്യുമ്പോൾ ചിലർക്ക് വർഗീയതയുടെ സർട്ടിഫിക്കറ്റ് കൊടുക്കുന്ന രീതി ശരിയല്ല. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങാത്ത രാഷ്ട്രീയ പാർട്ടികളൊന്നും കേരളത്തിൽ ഇല്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരളത്തിൽ യു.ഡി.എഫിനും അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനും പിന്തുണ നൽകി. അതുവരെ വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും മതേതര സംഘടനകളായിരുന്നു മാർക്സിസ്റ്റ് പാർട്ടിക്ക്. തങ്ങളെ അനുകൂലിക്കുമ്പോൾ മതേതര പാർട്ടിയും എതിർക്കുമ്പോൾ വർഗീയ പാർട്ടിയും എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രസംഗിക്കുകയും അദ്ദേഹത്തിനു കീഴിലെ ഡി.ജി.പി ബെഹ്റ മോദിയുടെ നയം നടപ്പാക്കുകയും ചെയ്യുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.