കോഴിക്കോട്: നടൻ ജോജു ജോർജിന്‍റെ കാർ തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയത് വഴി പിണറായിസത്തിന്‍റെ ഭീകരമുഖമാണ് വ്യക്തമായതെന്ന് കെ. മുരളീധരൻ എം.പി. കേന്ദ്ര സർക്കാറിനെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നടപടി. എതിർ അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തിയും കേസെടുത്തും നിശബ്ദരാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു.
എണ്ണ വില വർധനവിനെതിരായ വികാരം രാജ്യത്ത് വ്യാപകമായ കാലഘട്ടമാണ്. കേന്ദ്ര സർക്കാറിനെതിരെയാണ് ഒന്നാം തീയതി സമരം നടത്തിയത്. തിങ്കളാഴ്ച നടത്തിയ സമരം കേരള സർക്കാറിന് എതിരെയും. കേന്ദ്രത്തിന്‍റെ കൊള്ളയുടെ പങ്കുപറ്റിയവരാണ് സംസ്ഥാന സർക്കാരെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തങ്ങൾക്കെതിരെ സമരം ചെയ്യാൻ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്. ഇതിന്‍റെ കൂടെ കേന്ദ്ര സർക്കാറിനെ സംസ്ഥാനം സന്തോഷിക്കുകയും ചെയ്യുന്നു. സർക്കാർ നീക്കത്തെ കോൺഗ്രസ് ശക്തമായി നേരിടുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.