കോഴിക്കോട്: ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നേരന്ദ്ര മോദിയുമെന്ന് പരിഹസിച്ച് കെ.മുരളീധരൻ എം.പി. പ്രവാസികളോട് നീതി പുലർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കോഴിക്കോട് കലക്ട്രേറ്റിന് മുൻപിൽ നടന്ന സമരത്തിൽ പങ്കെടുത്ത് സംസാരിക്കവെയായായിരുന്നു മുരളീധരന്‍റെ പരിഹാസം.
പ്രവാസികളെ കേരളത്തിലേക്ക്് കൊണ്ടുവരുന്നതിന്‍റെ ക്രെഡിറ്റ് യു.ഡി.എഫിന് ലഭിച്ചേക്കുമോ എന്ന് ഭയന്നാണ് സർക്കാർ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇതിനാലാണ് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് സർക്കാർ വാശി പിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കെ.എം.സി.സിയും ഇൻകാസുമാണ് പ്രവാസികളെ കൊണ്ടുവരാൻ വിമാനം ചാർട്ടർ ചെയ്യുന്നത്.
രോഗികൾക്ക് മാത്രമായി വിമാനം ഏർപ്പെടുത്തണമെന്ന് പറയുന്നത് വിഢ്ഢിത്തമാണ്. ഈ പ്രശ്നത്തിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും കെ. മുരളീധരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.