കോഴിക്കോട്: ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻ എം.പി. എന്നാൽ അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ. കരുണാകരന്‍റെയും മകേന്റയും സമീപനമല്ലെന്നും മുരളീധരൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
''കഴിഞ്ഞ തവണ നേമത്ത് സുരേന്ദ്രൻ പിള്ളയെ യു.ഡി.എഫ് പെട്ടെന്ന്സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായി. നേമത്തേക്ക് വലിയ നേതാക്കൾ വേണമെന്നില്ല. കോൺഗ്രസിന് ജയിക്കാവുന്ന മണ്ഡലമാണ്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നാൽ ആദ്യം ഒച്ചയും പ്രകടനും സ്വാഭാവികമാണ്. ഞാൻ വട്ടിയൂർകാവിൽ 2011ൽ എത്തിയപ്പോൾ പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധിയും ദേശീയ നേതൃത്വവും പറയുന്നതെന്താണോ അത് താൻ കേൾക്കും. മത മേലധേക്ഷൻമാർ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇടപെട്ടിട്ടില്ല. സ്ഥിരം തോൽക്കുന്ന സീറ്റിലും ഘടകകക്ഷികൾക്ക് സീറ്റ് കൊടുക്കരുതെന്ന നിലപാട് ശരിയല്ല. പി.സി ചാക്കോ പോയത് നഷ്ടമാണ്. പി.സി ചാക്കോ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ലായിരുന്നു. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നാണ് പറയാനുള്ളത്'' -കെ.മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.