തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരായ പ്രതിഷേധം പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് വിജയിക്കാൻ വഴിയൊരുക്കിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുതുപ്പള്ളിയിലെ വിജയം പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഊർജം നൽകുമെന്നും മുരളീധരൻ വ്യക്തമാക്കി.
ആറു ലക്ഷത്തോളം പേർക്ക് ഓണകിറ്റ് വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. ഓണം കഴിഞ്ഞതിനാൽ കിറ്റ് വേണ്ടെന്ന ആളുകൾ പറയുന്ന സ്ഥിതിയായി. മൂവായിരത്തോളം പേർ കിറ്റ് വാങ്ങിയില്ല.
തന്‍റെ മന്ത്രിസഭയിൽ അഴിമതിയില്ലെന്നാണ് പിണറായി വിജയൻ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് വേളയിലാണ് മുൻ മന്ത്രി എ.സി മൊയ്തീനെതിരെ ഇ.ഡി അന്വേഷണം നടന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള പ്രവർത്തനം പാർട്ടി ശക്തിപ്പെടുത്തമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.