കോൺഗ്രസിൽ ഇപ്പോൾ സുബ്രഹ്മണ്യനല്ല, ഗണപതിക്കാണ് പ്രാധാന്യമെന്ന് കെ. മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ സുബ്രഹ്മണ്യനല്ല, ഗണപതിക്കാണ് പ്രാധാന്യമെന്ന് കെ. മുരളീധരൻ എം.പി. സുബ്രഹ്മണ്യൻ മൂന്നു ലോകവും ചുറ്റി വരുമ്പോൾ മാമ്പഴം ഗണപതിയുടെ കൈയ്യിലിരിക്കും. പ്രവർത്തകർ ബൂത്തിൽ പണിയെടുത്ത് വരുമ്പോൾ, നേതാക്കന്മാർ മൂന്ന് റൗണ്ട് അടിച്ചുവന്ന് ബൂത്ത്, മണ്ഡലം പ്രസിഡന്‍റുമാരാകുമെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിക്ക് വേണ്ടി എന്തിന് പ്രവർത്തിക്കണമെന്ന തോന്നലാണ് അണികൾക്ക് ഇപ്പോഴുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ബൂത്ത് തലം മുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നാൽ പാർട്ടി ശക്തിപ്പെടും. കൂടുതൽ പ്രവർത്തകർ കോൺഗ്രസിലേക്ക് വരുമെന്നും അതോടെ പരാതികൾ ഒഴിവാക്കാൻ സാധിക്കുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Muraleedharan says Ganapathy is important in Congress now, not Subramanian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.