കോഴിക്കോട്: പലാരിവട്ടം പാലത്തിന് വിള്ളലുണ്ടായപ്പോഴാണ് ഇടതുപക്ഷ സർക്കാറിന് യു.ഡി.എഫിനെ ഓര്‍മ വന്നതെന്ന് കെ.മുരളീധരന്‍ എം.പി. പാലത്തിൽ വിള്ളൽ വരുന്നതുവരെ അത് തങ്ങളുടേതാണെന്നായിരുന്നു ഇടതുപക്ഷത്തിെൻറ വാദം. പാലം സംബന്ധിച്ച് ഏതന്വേഷണത്തിനും തയാറാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
പാലം പണിയുന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നല്ല. അതുകൊണ്ട് ധാര്‍മികത പറഞ്ഞ് നടക്കുന്നവര്‍ ഒന്നര വര്‍ഷം കഴിയുമ്പോഴും ഇതുതന്നെ പറഞ്ഞ് കൊണ്ടിരിക്കണം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.