ലോക്​നാഥ്​ ബെഹ്​റ പരാജയപ്പെട്ട ഡി.ജി.പി -കെ. മുരളീധരൻ

തിരുവന്തപുരം: കേരളത്തി​​െൻറ ചരിത്രത്തിൽ ലോക്​നാഥ്​ ബെഹ്​റയെ ​േപാലെ പരാജിതനായ ഒരു ഡി.ജി.പി ഉണ്ടായിട്ടി​ല്ല െന്ന്​ കെ.മുരളീധരൻ എം.പി. ബെഹ്​റ സി.പി.എമ്മി​​െൻറ ചട്ടുകമായാണ്​ പ്രവർത്തിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.

ബെഹ്​റ പറയുന്ന വാക്കിന്​ ഒരുവിലയുമില്ല. സി.പി.എം പറയുന്നതിനടിയിൽ ഒപ്പുവെക്കുന്ന ഉദ്യോഗസ്ഥനായി അദ്ദേഹം മാ റി. പൊലീസ്​ ഇന്ന്​ ആരുടെയും നിയന്ത്രണത്തിലല്ല. ഇന്നത്തെ ക്രിമനൽ നാളത്തെ പൊലീസ്​ എന്നതാണ്​ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മി​​െൻറ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്ന കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്ര​​െൻറ വിമർശനത്തിൽ തെറ്റില്ല. പാർട്ടി ബ്രാഞ്ച്​ സെക്രട്ടറിയേക്കാൾ തരംതാഴ്​ന്ന പ്രവർത്തികളാണ്​ ബെഹ്​റയുടേത്​. ഡി.ജി.പിക്കെതിരെ പ്രസ്​താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കുന്ന സർക്കാർ തനിക്കെതിരെയും കേസെടുക്കണമെന്ന്​ മുരളീധരൻ പറഞ്ഞു.

പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2019 ഏപ്രില്‍ 14ന് ആണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് നിയമനടപടിക്ക് സര്‍ക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. ആഭ്യന്തര സെക്രട്ടറിയാണ് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജിപിക്ക് അനുവാദം നല്‍കിയത്.

Tags:    
News Summary - K Muraleedharan slams Loknath Behra - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.