അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ തന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. ഇത്, ചീപ്പായ ഏർപ്പാടാണെന്ന് മുരളീധരൻ പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളിൽ പറഞ്ഞ അഭിപ്രായങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത് ശരിയല്ല. സൈബർ ആക്രമണത്തിന്റെ വൃത്തികെട്ട മുഖമാണിത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ പോകരുതെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപവൽകരിച്ച കാലത്ത് മുരളീധരൻ നടത്തിയ പ്രസംഗങ്ങളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആ സിനിമാ നടന്റെ കാര്യം തന്നെ നോക്കൂ. മരിച്ചു കിടക്കുന്നയാളെയാണ് അപമാനിച്ചത്. സൈബർ ആക്രമണങ്ങളുടെ വൃത്തികെട്ട മുഖങ്ങളാണ് ഇതെല്ലാം. അതിനെക്കുറിച്ചൊന്നും മറുപടി പറയേണ്ട കാര്യവുമില്ലെന്നും മുരളീധരൻ പറഞ്ഞു. ഞാൻ കോൺഗ്രസിൽ തിരിച്ചുവന്നതിനു ശേഷം ഞങ്ങൾ തമ്മിൽ എത്ര സൗഹൃദത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായം അദ്ദേഹം ഞങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.