കണ്ണൂർ: ശശി തരൂർ എം.പിയോട് പ്രത്യേക എതിർപ്പൊന്നുമില്ലെന്ന് കെ. മുരളീധരൻ എം.പി. ആർക്കും സജീവമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പാർട്ടിയിലുണ്ടെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രസ്താവന.
'ശശി തരൂർ കോൺഗ്രസിന്‍റെ നേതാവാണ്, എം.പിയാണ്. അദ്ദേഹത്തിന് പാർട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല. പാർട്ടി പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സികളെ അറിയിക്കണം എന്നൊരു നിർദേശം എല്ലാവർക്കും കൊടുത്തിട്ടുണ്ട്. അതിൽ കൂടുതൽ ഒരു നിയന്ത്രണവുമില്ല' -മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ട് തയ്പ്പിച്ച കോട്ട് ഊരിവെക്കണമെന്ന, ശശി തരൂരിനെ ലക്ഷ്യമിട്ടുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും മുരളീധരൻ പ്രതികരിച്ചു. 'മുഖ്യമന്ത്രിക്ക് അങ്ങനെ പ്രത്യേക കുപ്പായമൊന്നുമില്ല. തലേന്ന് ഇട്ട ഡ്രസ് അലക്കിയാണ് മുഖ്യമന്ത്രിയാകാൻ സത്യപ്രതിജ്ഞക്ക് പോകുമ്പോൾ സാധാരണ ഇടുക. കോട്ട് മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ അതൊന്നുമില്ല' -മുരളീധരൻ പറഞ്ഞു.
നാലു വര്‍ഷത്തിന് ശേഷമുള്ള കാര്യത്തില്‍ ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ഊരി വെച്ചേക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ശശി തരൂരിന്‍റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.