വട്ടിയൂർക്കാവിൽ പത്മജയെ പരിഗണിക്കേണ്ടെന്ന്​ കെ. മുരളീധരൻ

തിരുവനന്തപുരം: താന്‍ എം.എൽ.എയായിരുന്ന വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിലേക്ക്​ സഹോദരിയായ പത്മജ വേണുഗോപാ ലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ. മുരളീധരന്‍ എം.പി. താന്‍ ഒഴിഞ്ഞ ഉടനെ കുടുംബത്തില്‍നിന്നുമൊരാള്‍ വട്ടിയൂര്‍ക ്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തനിക്ക് രാഷ്​ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വളരെ വേദനയോടെയാണ് താന്‍ അവിടം വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും സ്ഥാനാർഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനമാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയത്​​. അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്​.

എൽ.ഡി.എഫി​​​െൻറ കൈയിലുള്ള അരൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കും. ഉപതെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് ഇതുവരെ മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ എല്ലാവരും മത്സരിക്കണം. 15 തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഒ. രാജഗോപാലി‍​​െൻറ റെക്കോഡ്​ തകര്‍ക്കാനാണ് കുമ്മനം രാജശേഖര‍​​െൻറ ശ്രമമെന്നും മുരളീധരന്‍ പരിഹസിച്ചു.

Tags:    
News Summary - K Muraleedharan Vattiyoorkavu By Election-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.