താമസം രാജ്​ഭവനിലെങ്കിലും ഗവർണറുടെ ജോലി ബി.ജെ.പി പ്രസിഡൻറി​േൻറത്​- മുരളീധരൻ

തിരുവനന്തപുരം: ഗവർണറുടെ താമസം രാജ്​ഭവനിലാണെങ്കിലും ജോലി ബി.​െജ.പി സംസ്ഥാന പ്രസിഡൻറി​േൻറതാണെന്ന്​ കെ. മുരളീ ധരൻ എം.പി. നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം ക്രിമിനൽ സ്വഭാവമുള്ളതാണെന്ന്​ ഗവർണർ പറയുന്നത്​ തലകുലുക്കി കേട്ടിരിക്കാൻ സൗകര്യമില്ല. ഇൗ പോക്കാണെങ്കിൽ ഗവർണറുടെ ഇനിയുള്ള യാത്രകൾ അത്ര സുഗമമായിരിക്കില്ലെന്നും മുറിമൂ ക്കുമായി നാടുവിടേണ്ടി വന്ന തിരുവിതാംകൂർ ദിവാ​ൻ സർ സി.പിയുടെ ചരിത്രം അദ്ദേഹം പഠിക്കുന്നത്​ നന്നായിരിക്കുമെന്ന​ും മുരളീധരൻ തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഉലമ സംയുക്തസമിതി സംഘടിപ്പിച്ച രാജ്​ഭവൻ മാർച്ചും രാപ്പകൽ സമരവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം പാസാക്കുന്ന നിയമം ഇവിടെ അനുസരിപ്പിക്കാൻ താൻ ബാധ്യസ്ഥനാണെന്ന്​ പറയാൻ ഗവർണർ ഹെഡ്​മാസ്​റ്ററാണോ. മറ്റ്​ സ്ഥലങ്ങളി​ലെ പോലെ വീരവാദം അടിക്കുന്നത്​ ഇവിടെ നടക്കില്ല. അഭ്യാസം കാണിക്കാമെന്ന്​ കരുതരുത്​. ജനം പ്രതികരിക്കും. സംസ്ഥാനത്തി​​​​െൻറ വികാരങ്ങൾ മാനിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്​. പ്രമേയം പാസാക്കിയ എം.എൽ.എമാർ സമയം പാഴാക്കിയെന്നാണ്​ ഗവർണറുടെ വാദം. ജനങ്ങളുടെ വികാരം അറിയിക്കേണ്ടിടത്ത്​ അറിയിക്കാനാണ്​ ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത്​. നിയമസഭയിൽ ബില്ലവതരിപ്പിക്കാൻ മാത്രമേ ഗവർണറുടെ ഒപ്പ​ി​​​െൻറ ആവശ്യമുള്ളൂ. പ്രമേയം കൊണ്ടുവരാൻ ഇൗ മാന്യ​​​െൻറ ആവശ്യമില്ല. ആർ.എസ്​.എസി​​​െൻറ കരങ്ങളിൽനിന്ന്​ രാജ്യത്തെ രക്ഷിച്ചില്ലെങ്കിൽ ചരി​ത്രം മാപ്പുതരില്ല. ഇത്​ രണ്ടാം സ്വാതന്ത്ര്യസമരമാണെന്നതിൽ സംശയമില്ല. ജനം തെരുവിലിറങ്ങിയത്​ കേന്ദ്രം ഭരിക്കുന്നവരുടെ കൈപൊള്ളിച്ചു. പലരുടെയും പരക്കംപാച്ചിൽ ഇതാണ്​ തെളിയിക്കുന്നത്​. പാർലമ​​െൻറ്​ പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യാമോ എന്ന്​ ചോദിക്കുന്നവരോട്​ ഭരണഘടനാവിരുദ്ധമായി പാർല​െമൻറിന്​ നിയമം പാസാക്കാമോ എന്നാണ്​ മറുചോദ്യമെന്നും ​അദ്ദേഹം പറഞ്ഞു.

എസ്​. അർഷദ്​ അൽ ഖാസിമി കല്ലമ്പലം അധ്യക്ഷത വഹിച്ചു. അബ്​ദുശ്ശുക്കൂർ അൽ ഖാസിമി, അർഷദ്​ മുഹമ്മദ്​ നദ്​വി, മുജാഹിദ്​ ബാലു​ശ്ശേരി, എച്ച്​. ഷഹീർ മൗലവി, സി.പി. മുഹമ്മദ്​ ബഷീർ, ഹാഷിം ഹദ്ദാദ്​ തങ്ങൾ, കരമന അഷ്​റഫ്​ മൗലവി, അബ്​ദുറഹ്​മാൻ ബാഖവി, ഷിഫാർ കൗസരി, വിഴിഞ്ഞം സജൗദ്​ മൗലവി, അബ്​ദുറഹ്​മാൻ സഖാഫി, പാച്ചല്ലൂർ അബ്​ദുൽ സലീം മൗലവി എന്നിവർ സംബന്ധിച്ചു. പ്രസ്​ക്ലബിന്​ സമീപം തൊടിയൂർ മുഹമ്മദ്​കുഞ്ഞ്​ മൗലവി മാർച്ച്​ ഫ്ലാഗ്​ ഒാഫ്​ ചെയ്​തു.

Tags:    
News Summary - k muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.